ധാതുക്കളുടെ മേലുള്ള നികുതി അധികാരം – സുപ്രീം കോടതി വിധിക്ക് ശേഷം

പൊതു പശ്ചാത്തലം
കേ ന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി അധികാരം സംബന്ധിച്ച ഇനങ്ങൾ തുടക്കം
മുതൽ തന്നെ ഒരിക്കലും ഭരണഘടനയുടെ സമാവർത്തി ലിസ്റ്റിന്റെ ഭാഗമായിട്ടില്ല. കേ ന്ദ്ര
– സംസ്ഥാന സർക്കാരുകളുടെ അധികാര മേഖലകൾ പ്രത്യേ കം പ്രത്യേ കമായി
തന്നെയാണ് നിലകൊള്ളുന്നത്.
ചരക്ക്-സേ വന നികുതി നിലവിൽ വരുത്തിയ 101-ാ ം ഭരണഘടനാ ഭേദഗതിയെ
തുടർന്നാണ് ആദ്യമായി കേ ന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരക്കുകൾ പങ്കുവയ്ക്കുന്ന ഒരു
പൊതു നികുതി ചുമത്താൻ ആരംഭിച്ചത്. അന്തർ – സംസ്ഥാന ചരക്ക് – സേ വന
നീക്കങ്ങൾക്ക് മേൽ കേ ന്ദ്ര സർക്കാരാണ് നികുതി ചുമത്തുന്നത്. ഇതിന്റെ സംസ്ഥാന
വിഹിതം അന്തിമ ഉപഭ ോഗം നടക്കുന്ന സംസ്ഥാനത്തിന് നൽകപ്പെടുന്നു.
ധാതുക്കളുടെ മേലുള്ള നികുതി – സുപ്രീം ക ോടതി വിധി
Mineral Area Development Authority vs Steel Authority of India and Anr ( സിവില്‍ അപ്പീൽ
നമ്പർ 4056-4064- 1999 – പൂർണ്ണ വിധിക്കായി scourtapp.nic.in കാണുക) എന്ന കേ സ്സിലെ
വിധി ന്യായത്തിൽ ധാതുക്കളുടെ മേലുള്ള നികുതി അധികാരം പൂർണ്ണമായും
സംസ്ഥാനങ്ങൾക്കാണെന്ന് സുപ്രീം ക ോടതി അഭിപ്രായപ്പെടുന്നു. Mines and Minerals
(Development and Regulation) Act,1957 [MMDRA 1957) എന്ന കേ ന്ദ്ര നിയമം ഈ
വിഷയത്തിൽ സംസ്ഥാനങ്ങളുടെ നികുതി അധികാരത്തിനുമേൽ ഒരു പരിധിയും
നിശ്ചയിക്കുന്നില്ല എന്നും സുപ്രീം ക ോടതി വിധിന്യായത്തിൽ പറയുന്നു. പൊതു
താത്പര്യാർത്ഥം ഖനികളുടെയും ധാതുക്കളുടെ സംസ്കരണത്തിന്റെയും നിയന്ത്രണം
പാർലമെന്റ് പാസ്സാക്കുന്ന നിയമപ്രകാരം സാദ്ധ്യമാകുന്നതാണ് എന്നാണ് യൂണിയൻ
ലിസ്റ്റിലെ ഇനം 54 – ൽ പറയുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അധികാരം (
സംസ്ഥാന ലിസ്റ്റിലെ ഇനം 23] കേ ന്ദ്ര നിയമത്തിന് വിധേ യമായിട്ടായിരിക്കും
വിനിയ ോഗിക്കപ്പെടുക. വിധി പ്രസ്താവിച്ച 9 അംഗ ബഞ്ചിലെ 8 ജഡ്ജിയാരുടെയും
അഭിപ്രായം ഈ നിയമം ധാതുക്കളുടെ മേൽ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ
അധികാരത്തിൻമേൽ ഒരു പരിമിതിയും സൃഷ്ടിക്കുന്നില്ല എന്നാണ്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ ഇനം 49, 50 പ്രകാരം
ഭൂമിയുടെയും കെട്ടിടങ്ങളുടെയും മേലും ധാതു അവകാശങ്ങളുടെ മേലും [രണ്ടാമത്തേ തിൽ,
പാർലമെന്റ് പാസ്സാക്കുന്ന നിയമത്തിന് വിധേ യമായി] സംസ്ഥാനങ്ങൾക്കാണ്
അധികാരം. അതത് ലിസ്റ്റുകളിലെ ഇനങ്ങളിൽ നിയമ നിർമ്മാണം നടത്താൻ
ഭരണഘടനയുടെ അനുച്ഛേ ദം 246 – പ്രകാരം കേ ന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
അധികാരമുണ്ടാകും. ധാതുക്കളിൽ മേലുള്ള തികുതിയുട കാര്യത്തിൽ
സംസ്ഥാനങ്ങൾക്കാണ് പൂർണ്ണ അധികാരം .
ഭൂരിപക്ഷ വിധിപ്രകാരം MMDRA, 1957, ധാതുക്കളുടെ കാര്യത്തിലെ സംസ്ഥാനങ്ങളുടെ
നികുതി അധികാരത്തിന് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല. ഈ നിയമം
റ ോയൽറ്റികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, സുപ്രീം ക ോടതിയുടെ
അഭിപ്രായത്തിൽ റ ോയൽറ്റിയെ നികുതിയായി കണക്കാക്കാൻ കഴിയില്ല. ഇന്ത്യാ സിമന്റ്
കേ സ്സിലെ ഏഴംഗ ബഞ്ചിന്റെ [ 1990 1 SCC 12 (34) ] വിധിയ ോട് ഇപ്പ ോഴത്തെ ഭൂരിപക്ഷ
വിധി വിയ ോജിക്കുകയാണ്. ഇന്ത്യാ സിമന്റ് കേ സ്സിനെ തുടർന്നുണ്ടായ കേ ശ ോ റാം
കേ സ്സിന്റെ വിധിയും [2004 10 Scc 201 (71) ] ഇന്ത്യാ സിമന്റ് കേ സ്സും തമ്മിലുണ്ടായിരുന്ന
അഭിപ്രായ ഭിന്നത – -റ ോയൽറ്റി നികുതിയുടെ ഗണത്തിൽ പ്പെടും എന്നും ഇല്ലെന്നും ഉള്ള
വ്യത്യസ്ത അഭിപ്രായങ്ങൾ – ഇപ്പ ോഴത്തെ ഭൂരിപക്ഷ വിധി പരിഹരിച്ചിരിക്കുകയാണ്.
ഇപ്പ ോഴത്തെ വിധിയുടെ പ്രധാന വശങ്ങൾ ഇവയാണ്:
1. ധാതുക്കളുടെ മേലുള്ള നികുതി അധികാരം സംസ്ഥാനങ്ങൾക്കാണ്. MMDRA , 1957,
ഇക്കാര്യത്തിൽ യാതൊരു പരിമിതിയും നിശ്ചയിച്ചിട്ടില്ല.
2. യൂണിയൻ ലിസ്റ്റിലെ ഇനം 54 സംസ്ഥാന ലിസ്റ്റിലെ ഇനം 23 ന് പരിധി
നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഖനനവും സംസ്കരണവും സംബന്ധിച്ചുള്ള
വിഷയത്തിലാണ്. സംസ്ഥാന ലിസ്റ്റിലെ ഇനം 50 ന് MMDRA, 1957, പരിധി
നിശ് ചയിക്കുന്നില്ല.
3. യൂണിയൻ ലിസ്റ്റിലെ ഇനം 54 പാർലമെന്റിന് ധാതുക്കളുടെ മേലുള്ള നികുതി
അധികാര വിഷയത്തിൽ നിയമനിർമ്മാണ അധികാരം നൽകുന്നില്ല.
4. സംസ്ഥാനങ്ങൾക്ക് ധാതുക്കളുടെ മൂല്യമോ അവയുടെ ഉത്പാദനത്തിന്റെ അളവ ോ
നികുതി ചുമത്താൻ അടിസ്ഥാനമാക്കാവുന്നതാണ്.
5. റ ോയൽറ്റി നികുതിയുടെ ഗണത്തിൽപ്പെടുന്നില്ല.
വിധിയെ തുടർന്നുള്ള സാഹചര്യം
ഈ വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ഏപ്രിൽ 1, 2005 ,മുതൽ മുൻ കാല
പ്രാബല്യത്ത ോടെ നികുതി ഈടാക്കാൻ കഴിയും.
വിയ ോജന വിധി പ്രസ്താവിച്ച ജഡ്ജി ഇത് ധാതുക്കളുടെ മേൽ അമിത നികുതി ചുമത്തലിന്
ഇടയാകുമെന്ന് അഭിപ്രായപ്പെട്ടു. ഖനികൾ ഉള്ള സംസ്ഥാനങ്ങൾ വിവിധ നിരക്കുകളിൽ
നികുതി ചുമത്തുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ ഈ ഇനങ്ങൾ ഇറക്കുമതി
ചെയ്യാൻ തീരുമാനിക്കുകയും അതിലൂടെ വിദേശനാണ്യ വിനിയ ോഗത്തിന്
കാരണമാകുമെന്നും വിയ ോജനവിധി എഴുതിയ ജഡ്ജി അഭിപ്രായപ്പെട്ടു. ഇന്ത്യാ സിമന്റ്
കേ സ്സിലെ വിധി മറികടക്കുന്ന ഭൂരിപക്ഷ വിധിയ ോട് ഈ കേ സ്സിലെ വിയ ോജന.വിധി
യ ോജിച്ചില്ല.
നിലവിൽ നികുതി വിഹിത വിതരണത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ
അഭിപ്രായ വ്യത്യാസം നിലവിലുണ്ട്. ധാതുക്കളുടെ മേലുള്ള ഉയർന്ന നികുതി
ഉപദോക്തൃസംസ്ഥാനങ്ൾക്ക് അത്രകണ്ട് സ്വീകാര്യമാകില്ല.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.ജി.എസ്.ടി.യിലെ ഏകീകൃത നികുതി
നിർബന്ധമായും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന മൊഹിത്
മിനറൽസ് കേ സ്സിലെയും (സിവില്‍ അപ്പീൽ 1390- 2022) ഈ കേ സ്സിലെയും സുപ്രീം
ക ോടതി വിധികൾ നികുതി ഏകീകരണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നില്ല എന്ന്
കാണാൻ കഴിയും.. ഇതിന ോട് പല സാമ്പത്തിക ശാസ്ത്രജ്ഞൻമാർക്കും നയ
രൂപീകർത്താക്കൾക്കും യ ോജിപ്പുണ്ടാക്കുകയില്ല.
ഭരണഘടനാനുസൃതമായ അധികാരം ഏതു തലത്തിലുള്ള സർക്കാരിലായാലും
വിട്ടുവീഴചകൾ സഹകരണ ഫെഡറൽ സംവിധാനത്തിൽ അനിവാര്യമാണ്. ഇത്
എത്രത്ത ോളം ഉണ്ടാകുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.